മോദിയുടെ വിളക്ക് തെളിയിക്കല്‍ ആഹ്വാനം മണ്ടത്തരമെന്ന് മഹാരാഷ്ട്ര മന്ത്രി
'എണ്ണയ്ക്കും മെഴുകുതിരികള്‍ക്കുമായി ചെലവഴിക്കുന്നതിനു പകരം ഞാന്‍ ആ പണം ദരിദ്രര്‍ക്ക് നല്‍കും. ഞായറാഴ്ച മുഴുവന്‍ ലൈറ്റുകളും എന്റെ വീട്ടില്‍ തെളിഞ്ഞു കിടക്കും. ഒരു മെഴുകുതിരി പോലും കത്തിക്കില്ല, ' മന്ത്രി പറഞ്ഞു.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളക്ക് തെളിയിക്കല്‍ ആഹ്വാനം വെറും മണ്ടത്തരമാണെന്ന് മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഞായറാഴ്ച വിളക്കും മെഴുകുതിരിയും കത്തിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ ദരിദ്രരുടെ അവസ്ഥ പോലുള്ള വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. 'എന്തുകൊണ്ടാണ് അവര്‍ എല്ലാം വലിയ സംഭവമാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് മണ്ടത്തരവും, ബാലിശവുമാണ് എന്നല്ലാതെ മറ്റൊന്നുമല്ല,' അവാദ് പറഞ്ഞു. താന്‍ ദിരിദ്രര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് ഭക്ഷണം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. 'എണ്ണയ്ക്കും മെഴുകുതിരികള്‍ക്കുമായി ചെലവഴിക്കുന്നതിനു പകരം ഞാന്‍ ആ പണം ദരിദ്രര്‍ക്ക് നല്‍കും. ഞായറാഴ്ച മുഴുവന്‍ ലൈറ്റുകളും എന്റെ വീട്ടില്‍ തെളിഞ്ഞു കിടക്കും. ഒരു മെഴുകുതിരി പോലും കത്തിക്കില്ല, ' മന്ത്രി പറഞ്ഞു.