വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സിപിഐ നേതാവായ മുന്‍ പഞ്ചായത്ത് അംഗം മരണപ്പെട്ടു
കണ്ണൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സിപിഐ നേതാവായ മുന്‍ ഗ്രാമപ്പഞ്ചായത്തംഗം മരണപ്പെട്ടു. കീഴ്പള്ളി പാലെരിഞ്ഞാല്‍ സ്വദേശി എം കെ ശശി(51)യാണ് മരണപ്പെട്ടത്. വീടിന് സമീപത്ത് വച്ച് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറളം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗമായ എം കെ ശശി സിപിഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.