തമിഴ്‌നാട് തൂത്തുകുടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

Update: 2022-09-09 08:48 GMT

തൂത്തുകുടി: തമിഴ്‌നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകന്‍, ഭാര്യ ശൈലജ, ചെറുമകന്‍ ഒരു വയസ്സുകാരന്‍ ആരവ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴനി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഇന്ന് രാവിലെയാണ് അപകടം.

മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയില്‍ ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തൂത്തുകുടിയിലേക്ക് പോയത്. യാത്ര തിരിച്ച ശേഷം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധുക്കളായ ആര്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമിഴ്‌നാട്ടിലേക്കു പോയത്.

Tags:    

Similar News