തിരുവനന്തപുരത്ത് നാലുവയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധ മൂലമെന്ന് കുടുംബം

Update: 2023-09-04 13:34 GMT

തിരുവനന്തപുരം: മലയിന്‍കീഴില്‍ നാലു വയസ്സുകാരന്‍ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. മലയില്‍കീഴ് പ്ലാങ്ങാട്ടു മുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായതെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസിന് മൊഴി നല്‍കി. ഗോവ യാത്രയ്ക്കിടെ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മലയിന്‍കീഴ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News