യുപിയില്‍ വീണ്ടും പീഡനം; നാലു വയസ്സുകാരിയെ പീഡിപ്പിച്ചത് അമ്മാവന്‍

Update: 2020-10-04 16:09 GMT

ലക്‌നോ: ഹാഥ്‌റസ്, ഹുലന്ദ്ഷഹര്‍ കൂട്ടബലാല്‍സംഗത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. അലിഗഡിലാണ് നാലു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. ഖൈര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് ബാലിക പീഡനത്തിനരയായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അലിഗഡ് അഡീഷനല്‍ പോലിസ് സൂപ്രണ്ട്(റൂറല്‍) ശുഭം പട്ടേല്‍ പറഞ്ഞു. ബാലിക ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് 'ടൈസ് ഓഫ് ഇന്ത്യ' റിപോര്‍ട്ട് ചെയ്തു.

Four year old raped by her relative in UP's Aligarh





Tags:    

Similar News