ഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു, ഒടുവില്‍ കൊലപ്പെടുത്തി; ചൈനീസ് ക്രൂരത വെളിപ്പെടുത്തി പുസ്തകം

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഹുല്‍സിംഗും ഇന്ത്യാ ടുഡേ ജേണലിസ്റ്റ് ശിവ് അരൂരും ചേര്‍ന്ന് രചിച്ച ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ് എന്ന പുസ്തകമാണ് ചൈനീസ് സേന നടത്തിയ കടുത്ത വഞ്ചന തുറന്നുകാട്ടുന്നത്.

Update: 2022-08-11 06:59 GMT

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സായുധ സേനയും ചൈനീസ് പിഎല്‍എ സൈനികരും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടല്‍ നടന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഇപ്പോഴും രഹസ്യത്തിന്റെ നിഴലില്‍ തുടരുന്ന ദുരന്തത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരു പുതിയ പുസ്തകം.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഹുല്‍സിംഗും ഇന്ത്യാ ടുഡേ ജേണലിസ്റ്റ് ശിവ് അരൂരും ചേര്‍ന്ന് രചിച്ച ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ് എന്ന പുസ്തകമാണ് ചൈനീസ് സേന നടത്തിയ കടുത്ത വഞ്ചന തുറന്നുകാട്ടുന്നത്.

2020 ജൂണിലാണ് ലഡാക്കിലെ ഗല്‍വാനില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍ ദീപക് സിങ് ഉള്‍പ്പടെയുള്ളവരെ ചൈന അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

ദീപക്കിനെ ബലമായി തടവില്‍ വച്ച് സ്വന്തം സൈനികരുടെ ജീവന്‍ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ മുപ്പതോളം സൈനികരെ ദീപക് രക്ഷപെടുത്തി. പിന്നാലെ ചൈനീസ് സേനയുടെ പിടിയിലാവുകയായിരുന്നു. പരുക്കേറ്റ സ്വന്തം സൈനികരെ ചികില്‍സിപ്പിച്ച് രക്ഷപെടുത്തുന്നത് വരെ ദീപകിനെ ചൈന തടവില്‍ വയ്ക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള 16 ബിഹാര്‍ സേനാസംഘത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രവികാന്ത് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. മരണാനന്തര ബഹുമതിയായി രാജ്യം വീര്‍ചക്ര നല്‍കി ദീപകിനെ ആദരിച്ചിരുന്നു.


Tags:    

Similar News