ഹുബ്ബള്ളിയിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണേശോത്സവം നടത്താമെന്ന് കര്‍ണാടക ഹൈക്കോടതി

ചാംരാജ് നഗര്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ സുപ്രിംകോടതി വിലക്കിയതിന് പിന്നാലെയാണ് ഈദ് ഗാഹ് മൈതാനത്ത് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.

Update: 2022-08-30 19:08 GMT

ബെംഗളൂരു: ഗണേശ ചതുര്‍ഥി ആഘോഷം കര്‍ണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താന്‍ കര്‍ണാടക ഹൈക്കോടതി വിധി. ചാംരാജ് നഗര്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ സുപ്രിംകോടതി വിലക്കിയതിന് പിന്നാലെയാണ് ഈദ് ഗാഹ് മൈതാനത്ത് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.കര്‍ണാടകയിലെ രണ്ടാം ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരാമെന്നാണ് ഹുബ്ബള്ളി മൈതാനത്തെ ആഘോഷം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.രാത്രി 11.30നാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ചാംരാജ് നഗറിലേത് പോലെയുള്ള അവസ്ഥ അല്ല ഹുബ്ബള്ളിയിലേതെന്നും ഇത് ആരാധനയ്ക്ക് മാത്രമല്ല, കാര്‍ പാര്‍ക്കിംഗിനുള്ള സ്ഥലം കൂടിയാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നേരത്തേ ചാംരാജ് നഗര്‍ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ നടത്താനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തല്‍സ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനുമായിരുന്നു സുപ്രിം കോടതി നിര്‍ദേശം. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,എ.എസ് ഒക്കാ,എം.എം സുന്ദ്രഷ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.

കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജി ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്. ബംഗളുരു ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷത്തിന് അനുമതി നല്‍കിയ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ കര്‍ണാട വഖഫ് ബോര്‍ഡാണ് ഹൈക്കോടതിയെ സമീപിച്ചത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

Similar News