കായംകുളത്ത് ഒത്തുകൂടിയ ഗുണ്ടാസംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും
കൃഷ്ണപുരം പുത്തന്‍പുര തെക്കേതില്‍ അനന്ദു(20), ഇടുക്കി മുളക് വള്ളിയിലെ കുത്തനാപിള്ളില്‍ അലന്‍ ബെന്നി(27), തൃശ്ശൂര്‍ തൃക്കല്ലൂര്‍ വാലത്ത് ഹൗസില്‍ പ്രശാല്‍(29), പത്തിയൂര്‍ കാല കീരിക്കാട് വഞ്ചിയൂര്‍ ഫാത്തിമാ മന്‍സിലില്‍ ഹബീസ്(32), ഏനാകുളങ്ങര പത്തിയൂര്‍ക്കാല വിമല്‍ഭവനില്‍ വിഷ്ണു(33), ചേരാവള്ളി കണ്ണങ്കരയിലെ സെയ്ഫുദ്ദീന്‍(38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനത്തില്‍ രാജേഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണന്‍, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ട മോട്ടി എന്നു വിളിക്കുന്ന അമല്‍ ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സംഘമെത്തിയ വാഹനങ്ങളും മറ്റും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഒത്തുചേരലിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സിഐ ഗിരിലാല്‍, കരീലക്കുളങ്ങര സിഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വീട് വളഞ്ഞാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.