പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍
'പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. തങ്ങള്‍ തങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും'- എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. തങ്ങള്‍ തങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും'- എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.ഷെയിംഫുള്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്താനോട് ദയനീയമായി പരായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇത് ആദ്യമായാണ് ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്നത്. മത്സരത്തിന് പിന്നാലെ തീവ്രഹിന്ദുത്വ വാദികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം സ്വത്വം മുന്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം.
എന്നാല്‍, ഹിന്ദുത്വരുടെ സൈബര്‍ ആക്രമണത്തിനെതിരേ നിരവധി പ്രമുഖര്‍ ഷമിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.