ഇസ്രായേൽ ബോംബാക്രമണത്തിനിടയിലാണ് ഗസ ഈദുൽ ഫിത്വറിനെ അടയാളപ്പെടുത്തുന്നത്

ഫലസ്തീനിയൻ ജനതയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ഇപ്പോഴും വ്യോമ-നാവിക ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച്ച പുലർച്ചയും ഗാസ മുനമ്പിൽ കനത്ത ബോംബാക്രമണം തുടർന്നു.

Update: 2021-05-13 04:41 GMT

​ഗസ: ഒടുങ്ങാത്ത ഇസ്രായേൽ അധിനിവേശത്തിന്റേയും അതിക്രമങ്ങളുടെയും ഇടയിലാണ് ഫലസ്തീൻ ജനത എന്നും. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും വിശുദ്ധ സന്ദർഭങ്ങളിലൊന്നായ ഈദുൽ ഫിത്വറിനെ ഈ വർഷം ​ഗസ അടയാളപ്പെടുത്തുന്നത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനിടയിലാണ്.

ഫലസ്തീനിയൻ ജനതയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ഇപ്പോഴും വ്യോമ-നാവിക ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച്ച പുലർച്ചയും ഗാസ മുനമ്പിൽ കനത്ത ബോംബാക്രമണം തുടർന്നു. ഗസ സിറ്റി കമാൻഡർ ബസെം ഇസ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.

ഫലസ്തീൻ സുരക്ഷാ സേനയുടേയും പോലിസിന്റേയും കെട്ടിടങ്ങൾക്ക് പുറമെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഫലസ്തീൻ സായുധ സംഘങ്ങളുടെ ക്യാംപുകളിലും ബോംബാക്രമണങ്ങൾ നടന്നതായി അൽ ജസീറ റിപോർട്ട് ചെയ്യുന്നു.

ഗസ സിറ്റിയുടെ ടെൽ അൽ-ഹവ അതിർത്തിയിൽ ഗർഭിണിയായ സ്ത്രീ, റീമ ​​ടെല്ബാനിയും അവരുടെ കുട്ടിയും ഇസ്രായേലികൾ അവരുടെ വീടിന് നേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസയിലെ ഷെയ്ഖ് സായിദ് പരിസരത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളെ അവരുടെ വീട്ടിൽ തന്നെ മറവ് ചെയ്തു.

ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ റിപോർട്ട് പ്രകാരം മരണമടഞ്ഞവരുടെ എണ്ണം 69 ആണെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 17 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടെ 390 ലധികം പേർക്ക് പരിക്കേറ്റു.

ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പിലെ തീരദേശ മേഖലയിൽ മൂന്നാമത്തെ ടവറും ഇസ്രായേൽ ആക്രമണത്തിൽ തകർന്നതിന് പിന്നാലെ ഇസ്രായേലിലേക്ക് ബാരിക്കേഡ് റോക്കറ്റാക്രമണം നടത്തി തിരിച്ചടിച്ചു. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന വിവിധ മേഖലകളിൽ ഇസ്രായേലിനെതിരേ വ്യാപക റോക്കറ്റാക്രമണം ആരംഭിച്ചിട്ടുണ്ട്.

ഈ ആക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗസയിൽ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് 1,500 ഓളം റോക്കറ്റുകൾ വർഷിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗസയിൽ നിന്നുള്ള ആദ്യ റോക്കറ്റ് ആക്രമണം അധിനിവേശ കിഴക്കൻ ജറുസലേമിലെ ഫലസ്തീൻ പ്രക്ഷോഭകർക്കെതിരായ അക്രമത്തോടുള്ള പ്രതികരണമായിരുന്നു. ശൈഖ് ജറാ പരിസരത്ത് ഫലസ്തീൻ കുടുംബങ്ങളെ ആസൂത്രിതമായി കുടിയൊഴിപ്പിക്കുന്നതിനെതിരേ നടന്ന പ്രതിഷേധത്തെ ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു. 

Tags:    

Similar News