പേവിഷ ബാധയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

Update: 2025-04-29 00:35 GMT
പേവിഷ ബാധയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരി പേവിഷബാധയേറ്റു മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് മരിച്ചത്. മിഠായി വാങ്ങാന്‍ കടയില്‍ പോയ കുട്ടിയെ മാര്‍ച്ച് 29നാണ് തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഈ കുട്ടി ഉൾപ്പടെ ഏഴുപേർക്ക് അന്ന് കടിയേറ്റിരുന്നു. എന്നാൽ കുട്ടി ഒഴികെയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Similar News