സ്വര്‍ണവില കുറഞ്ഞു; പവന് 58,280

ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയുമായി.

Update: 2024-10-24 08:32 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ നിരക്ക് 77,965 രൂപയാണ്. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Tags:    

Similar News