സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 57,600 രൂപ, ഗ്രാമിന് 7,200
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില 76,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് തകര്‍ത്ത് കുതിപ്പ് തുടങ്ങി.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ച്വറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില 76,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് തകര്‍ത്ത് കുതിപ്പ് തുടങ്ങി.