
കൊച്ചി: ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,840 രൂപയായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം കേരളത്തില്‍ പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 6,385 രൂപയായി. വെള്ളിക്കും ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വില 101 രൂപയിലെത്തി.