സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 39,480 രൂപ,ഗ്രാമിന് 4,935

Update: 2020-08-13 06:57 GMT

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 280 രൂപ വര്‍ധിച്ചു. 39,480 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 4935 രൂപയും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില വലിയതോതില്‍ കുറഞ്ഞിരുന്നു. ഇന്നലെ മാത്രം പവന് 1600 രൂപയാണ് കുറഞ്ഞത്.

റഷ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചതും ഡോളറിന്റെ മൂല്യമുയര്‍ന്നതും അമേരിക്ക സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയത്. എന്നാല്‍ വില ഇടിവിന് മുമ്പുള്ള ആഴ്ചകളില്‍ സ്വര്‍ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 42,000 രൂപ എന്ന നിലയിലേക്ക് വില ഉയരുകയും ചെയ്തു. അതേസമയം, അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. അന്തരാഷ്ട്ര വിപണിയില്‍ ഔണ്‍സ് 1936.61 ഡോളറായിട്ടാണ് വ്യാപാരം നടക്കുന്നത്. സമീപ കാലത്ത് സ്വര്‍ണത്തിന് വില വന്‍തോതിലാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ വേളയില്‍ 26000 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടെ 14000 രൂപയോളമാണ് വര്‍ധിച്ചത്.


Tags:    

Similar News