സ്വര്‍ണവില: ഇന്ന് കൂടിയത് രണ്ട് തവണ; പവന് 35,920

ഇന്നു രണ്ടു തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ പവന് 35,800 രൂപയായിരുന്നു. ഉച്ചയായപ്പോഴേക്കും 120 വര്‍ധിച്ച് 35,920ല്‍ എത്തി.

Update: 2020-06-27 09:30 GMT
സ്വര്‍ണവില: ഇന്ന് കൂടിയത് രണ്ട് തവണ; പവന് 35,920

ച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നു രണ്ടു തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ പവന് 35,800 രൂപയായിരുന്നു. ഉച്ചയായപ്പോഴേക്കും 120 വര്‍ധിച്ച് 35,920ല്‍ എത്തി. ഇന്ന് രണ്ട് തവണയായി 400 രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് സംസ്ഥാനത്തും വില വര്‍ധനയ്ക്കു കാരണം.

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.19 ദിവസങ്ങള്‍ക്കിടെ സ്വര്‍ണത്തിന്റെ വില 1760 രൂപയാണ് ഉയര്‍ന്നത്.

Tags:    

Similar News