കെ ടി ജലീലിന്റെ പരാതിയിലെ കേസ്: മുന്‍കൂര്‍ ജാമ്യ ഹരജിയുമായി സ്വപ്ന ഹൈക്കോടതിയില്‍

പോലിസിനെ ഉപയോഗിച്ച് തന്നെ വേട്ടായാടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്

Update: 2022-06-09 04:54 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.

പോലിസിനെ ഉപയോഗിച്ച് തന്നെ വേട്ടായാടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News