കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജിയുമായി സുപ്രിംകോടതിയില്‍

Update: 2023-12-30 10:25 GMT

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. ഹരജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി നിയമനം റദ്ദാക്കിയതെന്നും ഇതു പുനപ്പരിശോധിക്കണമെന്നുമാണ് ആവശ്യം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത സംബന്ധിച്ച് വിധിയില്‍ എതിരഭിപ്രായമില്ല.

    പുനര്‍ നിയമന രീതിയിലും അപാകതയില്ല. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നാണ് റദ്ദാക്കലിനു കാരണമായി പറയുന്നത്. നിയമനത്തിനെതിരേ കോടതിയെ സമീപിച്ച ഹരജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദമാണിതെതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

Tags:    

Similar News