ബ്രിട്ടീഷ് നടി എമ വാട്‌സണ്‍ന്റെ ഫലസ്തീന്‍ ഏക്യദാര്‍ഢ്യം പോസ്റ്റിന് വന്‍ പ്രതികരണം; രൂക്ഷ വിമര്‍ശനവുമായി ഇസ്രായേല്‍
ഹാരി പോര്‍ട്ടര്‍ സിനിമയിലൂടെ ആഗോളതലത്തില്‍ ആരാധകരുള്ള താരമാണ് എമ വാട്‌സണ്‍. ഫലസ്തീന്‍ അനുകൂല റാലിയുടെ ചിത്രം ഇസ്റ്റഗ്രാമില്‍ പങ്കുവച്ച എമ 'ഐക്യദാര്‍ഢ്യം ഒരു വാക്കാണ്' എന്ന് കുറിച്ചിരുന്നു
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നടി എമ വാട്‌സണ്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫലസ്തീനിന് ഏക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിന് വന്‍ പ്രതികരണം. ഫലസ്തീന്‍ അനുകൂലികളുടെ വ്യാപകമായ ലൈക്കും ഷെയറുമാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. എന്നാല്‍,എമ വാട്‌സണ്‍ന്റെ ഫലസ്തീന്‍ അുകൂല നിലപാടിനെ ഇസ്രായേല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഹാരി പോര്‍ട്ടര്‍ സിനിമയിലൂടെ ആഗോളതലത്തില്‍ ആരാധകരുള്ള താരമാണ് എമ വാട്‌സണ്‍. ഫലസ്തീന്‍ അനുകൂല റാലിയുടെ ചിത്രം ഇസ്റ്റഗ്രാമില്‍ പങ്കുവച്ച എമ 'ഐക്യദാര്‍ഢ്യം ഒരു വാക്കാണ്' എന്ന് കുറിച്ചിരുന്നു.
ഐക്യ ദാര്‍ഢ്യമെന്നാല്‍ നമ്മുടെ സമരങ്ങള്‍ ഒന്നാണ് എന്നല്ല. നമ്മുടെ വേദനകള്‍ ഒന്നാണെന്നുമല്ല.ഭാവിയെ കുറിച്ച നമ്മുടെ പ്രതീക്ഷകള്‍ ഒന്നാണഅ എന്നതുമല്ല. ഐക്യദാര്‍ഢ്യം ചില അര്‍പ്പണവും പ്രവര്‍ത്തനവും ഉള്‍ക്കൊള്ളുന്നതാണ്. ഒരേ വികാരമല്ല നമ്മുടേതെങ്കിലും ഒരേ ജീവനും ഒരേ ശരീരവുമല്ല എങ്കിലും നമ്മള്‍ ഒരേ പ്രതലത്തിലാണ് ജീവിക്കുന്നത്എന്ന ബ്രിട്ടീഷ് ആസ്േ്രടലിയന്‍ ആക്ടീവിസ്റ്റ് സാറാ അഹമ്മദിന്റെ വാക്കുകള്‍ ക്വാട്ട് ചെയ്താണ് എമ വാട്‌സണ്‍ ഇന്‍സ്റ്റഗ്രാമിലും ട്വീറ്ററിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ്മാസത്തില്‍ ഇസ്രായേല്‍ നടത്തിയ 11 ദിവസത്തെ ഗസ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ബെല്ല ഹദീദ്, സൂസന്‍ സറന്‍ഡന്‍ എന്നിവര്‍ പോസ്റ്റ് ചെയ്ത ചിത്രം റീപോസ്റ്റ് ചെയ്താണ് എം വാട്‌സണ്‍ ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. 10ലക്ഷം ലൈക്കുകളും 89000 കമന്റുകളും എമ വാട്‌സണ്‍ ന്റെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയിലെ ഇസ്രായേല്‍ അമ്പാസഡനര്‍ ഗിലാദ് ഏര്‍ദാന്‍ പോസ്റ്റിനെ നിശിതമായി വിമര്‍ശിച്ചു. കാവ്യ കല്‍പനകള്‍ ഹാരിപോര്‍ട്ടറില്‍ സംഭവിച്ചേക്കാം യഥാര്‍ഥ ലോകത്ത് അത് ഉണ്ടാവില്ല. അങ്ങനെ സംഭവിക്കുമെങ്കില്‍ ഹമാസ് എന്ന പിശാചിനെ ഇല്ലാതാക്കുന്നതിന് അത് ഉപകരിക്കണം. ഗിലാദ് ട്വീറ്റ് ചെയ്തു.