ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്
ശ്രീനഗറിലെ ഖാന്‍യാര്‍ പ്രദേശത്ത് ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു ഉന്നത നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ച് കൊന്നിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിലും (ടിആര്‍സി) ആഴ്ചച്ചന്തയിലും ഗ്രനേഡ് ആക്രമണം. ആറു പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിലാണ് ആദ്യം ആക്രമണമുണ്ടായത്. സ്‌ഫോടനം നടന്നതോടെ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ സുരക്ഷിതമായ സ്ഥാനങ്ങള്‍ നോക്കി ഓടി.
പോലിസ് ഉടന്‍ സ്ഥലത്തെത്തി. തൊട്ടടുത്തുള്ള ക്യാംപില്‍ നിന്ന് സൈന്യവും എത്തി അക്രമികള്‍ക്കായി പരിശോധന തുടങ്ങി. ശ്രീനഗറിലെ ഖാന്‍യാര്‍ പ്രദേശത്ത് ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു ഉന്നത നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ച് കൊന്നിരുന്നു.