പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൂന്നംഗ സംഘം; മതപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു ആക്രമണം (VIDEO)

Update: 2025-04-27 17:41 GMT
പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൂന്നംഗ സംഘം; മതപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു ആക്രമണം (VIDEO)

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ മൂന്നംഗ സംഘം ആക്രമിച്ചു. ഗവണ്‍മെന്റ് റെയില്‍വേ പോലിസ് ഉദ്യോഗസ്ഥനായ നാസര്‍ ദൗലത്ത് ഖാനെയാണ് സംഘം ആക്രമിച്ചത്. പോലിസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചു കീറിയ സംഘം തെറി വിളിക്കുകയും മതപരമായ വിദ്വേഷ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രി രണ്ടു മണിക്കാണ് സംഭവം. കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും രണ്ടുപേരെ പിടികിട്ടാനുണ്ടെന്നും പോലിസ് അറിയിച്ചു.

പാതി രാത്രി കടകള്‍ പൂട്ടണമെന്ന ചട്ടം പാലിക്കാനായാണ് നാസര്‍ ദൗലത്ത് ഖാനും പോലിസ് സംഘവും പ്രദേശത്ത് എത്തിയത്. അപ്പോള്‍ ഒരു സംഘം കാറിലിരുന്നു മദ്യപിക്കുന്നുണ്ടായിരുന്നു. ഇവരോട് മദ്യപാനം നിര്‍ത്തി സ്ഥലം വിടാന്‍ പറഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്. ഇതോടെ സന്ദീപെന്നും കമല്‍ രഘുവംശിയെന്നും പറയുന്ന പോലിസുകാര്‍ ഖാന്റെ സഹായത്തിനെത്തി.'' ഹിന്ദു സഹോദരന്‍മാര്‍ മാറി നില്‍ക്കൂ. ഹിന്ദു സഹോദരന്‍മാര്‍ക്ക് സാമാന്യബുദ്ധിയുണ്ട്. പക്ഷേ, ഈ ദൗലത്ത് ഖാന്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുകയാണ്.'' എന്ന് അക്രമികള്‍ പറഞ്ഞു. ജിതേന്ദ്ര യാദവ് എന്നയാളാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു.

Similar News