'ഞങ്ങള്‍ക്കൊപ്പം ഒരു അമുസ്‌ലിം ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റിലാവില്ലായിരുന്നു'; സിദ്ദീഖ് കാപ്പനോടൊപ്പം ജയിലിലടയ്ക്കപ്പെട്ട ഡ്രൈവര്‍ ആലം

എന്നാല്‍, നതാഷയെയും ദേവംഗണയെയും ആസിഫിനെയും വിട്ടയച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രമാണമാക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ച് വിധിച്ചതോടെ ഒരു ദിവസം കഴിഞ്ഞ് അവളുടെ പുഞ്ചിരി അപ്രത്യക്ഷമായി.

Update: 2021-06-22 07:50 GMT

ന്യൂഡല്‍ഹി: 'ഞങ്ങള്‍ക്കൊപ്പം ഒരു അമുസ്‌ലിം ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റിലാവില്ലായിരുന്നു'-ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണ താക്കൂറുകള്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് വാര്‍ത്ത ശേഖരിക്കാന്‍ പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലം സഹോദരന്‍ ആമിറിനോട് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയുടെ, പ്രത്യേകിച്ച് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ വര്‍ത്തമാനകാല അവസ്ഥകള്‍ എല്ലാം ഈ വാക്കിലുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓലെയുടെ കാബ് ഡ്രൈവറായ തന്റെ ഭര്‍ത്താവിനെ അന്ന് ജോലിക്ക് വിട്ടതില്‍ ഇപ്പോഴും പഴിക്കുകയാണ് ഭാര്യ ബുഷ്‌റ. ഭര്‍ത്താവ് ആലം 2020 ഒക്ടോബര്‍ 5ന് ജോലിക്ക് പോവുന്നത് തടയാത്തതിനെ കഴിഞ്ഞ ഒമ്പത് മാസമായി ബുഷറ എല്ലാ ദിവസവും സ്വയം പഴിക്കുകയാണ്. അന്ന്, സവാരിഷെയര്‍ കമ്പനിയായ ഓലയ്‌ക്കൊപ്പം കാബ് ഡ്രൈവറായ ആലം അതിരാവിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഡ്യൂട്ടിയിലായിരുന്നു. രാവിലെ എട്ടോടെ അദ്ദേഹം രണ്ട് ട്രിപ്പ് പൂര്‍ത്തിയാക്കി. അതിനുശേഷം, ബുഷ്‌റയോ ആലമിന്റെ കുടുംബാംഗങ്ങളോ അദ്ദേഹത്തില്‍ നിന്നോ മറ്റോ ഒന്നും കേട്ടിരുന്നില്ല, അന്ന് രാത്രി ഒരു വാര്‍ത്തയിലൂടെയാണ് അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ മാന്തില്‍ അറസ്റ്റ് ചെയ്ത നാലുപേരില്‍ ഒരാളാണെന്ന് അറിഞ്ഞത്.  

യുപി പോലിസ് അറസ്റ്റ് ചെയ്ത ഡ്രൈവര്‍ ആലം

'അവര്‍ നുണകളാണ് വാര്‍ത്തകളില്‍ പറയുന്നത്. അദ്ദേഹത്തെ ഒവര്‍ ഒരു തീവ്രവാദിയാക്കി. ഗുഢാലോചനക്കാരനെന്ന് വിളിച്ചെന്നു ബുഷ്‌റ പറയുന്നു. രാവിലെ എട്ടിനു ശേഷം ഓലെയില്‍ നിന്ന് വന്ന ആലം മൂന്നാമത്തെ ട്രിപ്പ് കിട്ടിയാല്‍ കുറച്ച് പണം കിട്ടുമെന്ന് കരുതിയാണ് പോയത്. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ രണ്ട് പ്രവര്‍ത്തകരായ അതിഖുഹുര്‍ റഹ്മാന്‍, മസൂദ് എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മൂന്ന് പേരെ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. താക്കൂര്‍ ജാതിക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ കേസ് റിപോര്‍ട്ട് ചെയ്യുകയായിരുന്നു കാപ്പന്റെ ലക്ഷ്യം. എന്നാല്‍ മഥുര ടോള്‍ പ്ലാസയ്ക്ക് സമീപം ഉത്തര്‍പ്രദേശ് പോലിസ് ആലത്തിന്റെ കാര്‍ തടഞ്ഞു. പൊതു സമാധാനം ലംഘിച്ചെന്നു പറഞ്ഞ് ആലം ഉള്‍പ്പെടെയുള്ള വാഹനത്തിലുള്ള എല്ലാവരെയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി) പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ആലമിനും മൂന്ന് യാത്രക്കാര്‍ക്കുമെതിരേ യുഎപിഎ പ്രകാരം രണ്ട് കുറ്റങ്ങളും ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് (ഐടി ആക്റ്റ്) എന്നിവ പ്രകാരം നിരവധി കുറ്റങ്ങളും ചുമത്തി ജയിലിലടച്ചു. അന്നുമുതല്‍, ആലവും ബുഷ്‌റയും അവരുടെ കുടുംബവും നിയമപോരാട്ടത്തിലൂടെയാണ് ണ് ജീവിക്കുന്നത്.

'ഭയപ്പെടുത്താനുള്ള നിയമം'

    2020 ഒക്ടോബര്‍ 5 മുതല്‍ ആലം മോചിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും നടത്തിയെങ്കിലും യുപി പോലിസ് വേട്ടയാടുകയായിരുന്നു. ഒക്ടോബര്‍ 7 ന് സിആര്‍പിസിക്ക് കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, ആലമിനെയും യാത്രക്കാരെയും യുഎപിഎ, ഐപിസി, ഐടിഎ എന്നിവയ്ക്ക് കീഴില്‍ പോലിസ് മറ്റു കുറ്റങ്ങളും ചുമത്തുകയായിരുന്നു. മാന്തിലെ സബ് ജില്ലാ മജിസ്‌ട്രേറ്റ് വിട്ടയക്കാന്‍ പോവുമ്പോള്‍ കേസ് മാന്ത് പോലിസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. അതിനുശേഷം 2020 ഒക്ടോബര്‍ 23 ന് ഇത് വീണ്ടും ലഖ്‌നോവിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിലേക്ക് (എസ്ടിഎഫ്) മാറ്റി. താമസിയാതെ, മഥുരയിലെ അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജിക്ക് കേസ് കൈമാറാന്‍ എസ്ടിഎഫ് അപേക്ഷ നല്‍കി.

    ഈ വര്‍ഷം ഏപ്രില്‍ 3 ന്, ജയിലില്‍ കിടന്ന് 180 ദിവസം പിന്നിട്ടിട്ടും അക്കാലത്ത് അവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍, നാലുപേര്‍ക്കും സ്വതവേ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അന്നുതന്നെ പോലിസ് അവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആലം, കാപ്പന്‍, അതിഖുര്‍റഹ്മാന്‍, മസൂദ് എന്നിവരുള്‍പ്പെടെ എട്ട് മുസ് ലിംകളെയാണ് അതില്‍ പ്രതിസ്ഥാനത്തു ചേര്‍ത്തിട്ടുള്ളത്. ഹാഥ്‌റസില്‍ നടന്ന കൂട്ടബലാല്‍സംഗക്കേസിന് ശേഷം ദലിത്, താക്കൂര്‍ സമുദായങ്ങള്‍ക്കിടയില്‍ ജാതി അധിഷ്ഠിത കലാപത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ ശ്രമിച്ചെന്നാണ് ആരോപിച്ചത്. ഹാഥ്‌റസ് കേസില്‍ പ്രതിക്കൂട്ടിലായ യുപി സര്‍ക്കാര്‍ തങ്ങളുടെ പരാജയം മറച്ചുവയ്ക്കുന്നതിനാണ് എല്ലാ പ്രതികളെയും തടവിലിട്ടതെന്നും ആലമിന്റെ അഭിഭാഷകന്‍ സൈഫാന്‍ ഷെയ്ക്ക് ദി വയറിനോട് പറഞ്ഞു. ഇരയെ ബലാല്‍സംഗം ചെയ്താണ് കൊലപ്പെടുത്തിയെന്ന് സിബി ഐ പോലും സ്ഥിരീകരിച്ചു. അതിനുശേഷം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ബലാല്‍സംഗക്കൊലയെ മറികടക്കാന്‍ അവര്‍ പോലിസ് കുറ്റപത്രത്തില്‍ പിഎഫ്‌ഐയുടെ പേര് മനപൂര്‍വ്വം ചേര്‍ത്തതായും ഷെയ്ഖ് പറഞ്ഞു.

    കുറ്റപത്രത്തില്‍ (എസ്‌സി 600/2021) കേസില്‍ ആലം, കാപ്പന്‍, റഹ്മാന്‍, മസൂദ് എന്നിവരല്ലാതെ നാലുപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ആലമിന്റെ സഹോദരീ ഭര്‍ത്താവ് ഡാനിഷും ഉള്‍പ്പെടുന്നുണ്ട്. 2020 ഒക്ടോബര്‍ 5 ന് അതീഖുര്‍റഹ്മാനും കാപ്പനും മസൂദിനും ഹാഥ്‌റസിലേക്ക് പോവാന്‍ വാഹനം തിരയുമ്പോള്‍ ആലമിനെ കാണിച്ചു കൊടുത്തത് ഡാനിഷായിരുന്നു. ഒപ്പം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിനെയും മറ്റു രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതിചേര്‍ത്തിട്ടുണ്ട്. അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 54 സാക്ഷികളുടെ വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 80 ശതമാനം പോലിസ് സേനയില്‍ നിന്നുള്ളവരാണ്.

    കുറ്റപത്രത്തിന്റെ ഒരു പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും അവരുടെ അഭിഭാഷകനും നല്‍കാന്‍ പ്രോസിക്യൂഷന്‍ ബാധ്യസ്ഥനാണെങ്കിലും ഈ കേസില്‍ കുറ്റാരോപിതരായ ആര്‍ക്കും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഷെയ്ഖ് പറഞ്ഞു. ഇത് അവരുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കി കഴിയുന്നത്ര കാലം അവരെ അഴിക്കുള്ളില്‍ ഇടാന്‍ മനപൂര്‍വ്വം സ്വീകരിച്ച നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡാനിഷ് ഒഴികെയുള്ള എല്ലാ പ്രതികളെയും ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരേ യുഎപിഎയുടെ കീഴിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുമ്പോഴും ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നതിന് തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ആലമിന്റെ അഭിഭാഷകന്‍ മധുവന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. 'ഭീകരത തടയാനുള്ള നിയമം ജനങ്ങളെ ഭയപ്പെടുത്താനുള്ള നിയമമായി ഉപയോഗിക്കുന്നു. പ്രതികളാരും ഇന്ത്യന്‍ സര്‍ക്കാരിനെയോ ഇന്ത്യന്‍ ഭരണഘടനയുടെ ഘടനയെയോ ഭീഷണിപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും ചെയ്തിട്ടില്ലെന്നും അദ്ദേഹം ദി വയറിനോട് ആവര്‍ത്തിച്ചു.

    ആലമിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 2020 നവംബര്‍ 13ന് ആദ്യം തള്ളി. 2020 നവംബര്‍ 7 ന് അഭിഭാഷകന്‍ ഹേബിയസ് കോര്‍പസ് റിട്ട് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു. ഇത് വാദം കേള്‍ക്കാതെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ജൂലൈ 26 ന് വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആലം, കാപ്പന്‍, റഹ്മാന്‍, മസൂദ് എന്നിവര്‍ക്കെതിരായ മൂന്ന് പേര്‍ക്കെതിരായ ആദ്യ കേസ് മഥുര കോടതി ജൂണ്‍ 16ന് തള്ളി. നിശ്ചിത കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് സിആര്‍പിസിക്കും ഐപിസിക്കും കീഴിലുള്ള കുറ്റങ്ങള്‍ ഒഴിവാക്കി. എന്നിരുന്നാലും യുഎപിഎ, രാജ്യദ്രോഹ ചാര്‍ജുകള്‍ അവശേഷിക്കുകയാണ്.

'ഞങ്ങള്‍ തുല്യരല്ല'

ആലം അറസ്റ്റിലായതു മുതല്‍ കടുത്ത സാമ്പത്തിക പ്രശ്‌നം നേരിടുകയാണ് ഭാര്യ ബുഷ്‌റ. 'ഡ്രൈവര്‍ കര്‍ന കാബ് സെ ഗുണാ ഹായ്? യാന്‍ മുസ്‌ലിംകള്‍ കി ഡ്രൈവറി കര്‍നാ ഗുനാ ഹായ്(ഡ്രൈവിങ് എപ്പോഴാണ് കുറ്റകൃത്യമായിരുന്നത്? അല്ലെങ്കില്‍ മുസ് ലിംകള്‍ വാഹനം ഓടിക്കുന്നത് കുറ്റകരമാണോ)? ' അവള്‍ ചോദിച്ചു. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ബുഷ്‌റ മുസ് ലിംകളുടെ നിലനില്‍പ്പ് തന്നെ കുറ്റകരമായി മാറുകയാണെന്ന് കഴിഞ്ഞ ഒമ്പത് മാസമായി മനസ്സിലാക്കുന്നു. ആലമിന്റെ അറസ്റ്റിനെ ഉത്തര്‍പ്രദേശിലെ നിലവിലെ രാഷ്ട്രീയ, മതപരമായ മാറ്റത്തിന്റെ അപകടമാണെന്ന് ആലമിന്റെ സഹോദരന്‍ ആമിര്‍ പറഞ്ഞു. ഇത്തരത്തിലുള്ള അന്തരീക്ഷത്തില്‍ ആരെയും ജയിലിലടയ്ക്കുന്നത് വളരെ എളുപ്പമാണ്' അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ഒരിടത്തും പോവാനില്ല. ഞങ്ങള്‍ രാജ്യത്തെ പൗരന്മാരാണെങ്കിലും ഞങ്ങള്‍ തുല്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

    ആലമിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സാധ്യത തോടി ആമിറുമായി ഫോണിലൂടെ നിരവധി തവണ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണ്. പോലിസ് പോലും നിസ്സഹായരാണെന്നും ആമിര്‍ പറയുന്നു. ഞങ്ങളോടൊപ്പം ഒരു അമുസ്‌ലിം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അറസ്റ്റിലാവുമായിരുന്നില്ലെന്ന് ഒരിക്കല്‍ ആലം പറഞ്ഞതും ആമിര്‍ ഓര്‍ത്തെടുത്തു. മുമ്പ് കേട്ടിട്ടു പോലുമില്ലാത്ത ഒരു സംഗടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, കടുത്ത വകുപ്പുകള്‍ ചമുത്തിയപ്പോഴാണ് പിഎഫ്‌ഐ എന്താണ് അറിയുന്നതെന്നും ആലം പറഞ്ഞത്രേ.

    ആമിറിന്റെ അഭിപ്രായത്തില്‍, ആലമിന്റെ അറസ്റ്റ് അദ്ദേഹത്തെ മാറ്റിമറിച്ചു. ആത്മവിശ്വാസവും സൗഹാര്‍ദ്ദപരവുമായ മനുഷ്യനായിരുന്ന ആലം ഭയചകിതനും നിഷ്‌കളങ്കനും എന്തിനെയും വിശ്വസിക്കാത്തവനുമായി. കുറച്ച് അധിക പണം സമ്പാദിക്കാന്‍ ഒരു സവാരി തിരഞ്ഞെടുത്തതിന് വേണ്ടി തടവിലാക്കപ്പെട്ട ആലം, ഒരു ഡ്രൈവര്‍ എന്ന നിലയില്‍ തന്റെ തൊഴിലിലേക്ക് മടങ്ങിവരാന്‍ ഭയപ്പെടുന്നതായും ആമിര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയാണ് ആലം. നേരത്തെ ഒരു ഗ്രാമീണ സേവാ റിക്ഷാ െ്രെഡവറായ അദ്ദേഹം 2020 സപ്തംബര്‍ അവസാനത്തില്‍ മറ്റൊരു ബന്ധുവുമായി പങ്കാളിത്തത്തോടെ കാര്‍ വാങ്ങിയിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് 10 ദിവസത്തേക്ക് ഓലയ്ക്ക് വേണ്ടി വാഹനം ഓടിക്കുകയായിരുന്നു.

    ജയിലുകള്‍ തടവുകാരെ ആഴ്ചയില്‍ അഞ്ചോ ആറോ തവണ വിളിക്കാന്‍ അനുവദിക്കുന്ന അഞ്ച് മിനിറ്റ് ഫോണ്‍ കോളുകള്‍ക്കായി മാതാപിതാക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ അഞ്ച് മിനിറ്റിനുള്ളില്‍, അവര്‍ പറയുന്നത്, ആലത്തിന്റെ ശബ്ദം കൃത്യമായി കേള്‍ക്കാന്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്തുവയ്ക്കുമെന്നാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സ്വരം, ഓരോ ഫോണ്‍ കോളിലും ആഴമേറിയതും അഗാധവുമായ അശുഭാപ്തിവിശ്വാസത്തിലേക്ക് നീങ്ങി. തങ്ങളുടെ മകനെ കാണാതെ അവര്‍ എത്രനാള്‍ കാത്തിരിക്കുമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്.


മാസങ്ങള്‍ക്കു ശേഷം ബുഷ്‌റ ചിരിച്ചു; പക്ഷേ...

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അല്‍പ്പം പ്രതീക്ഷയുണ്ടായി. ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ ബുഷ്‌റ ഒന്ന് ചിരിച്ചു. മറ്റൊന്നുമല്ല, ഡല്‍ഹി കലാപത്തിന്റെ പേരില്‍ കള്ളക്കേസ് ചുമത്തിയ നതാഷ നര്‍വാള്‍, ദേവാംഗണ കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവരുടെ മോചനം എനിക്ക് പ്രതീക്ഷ നല്‍കി. എന്റെ ഭര്‍ത്താവിനെതിരേ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും, ഞാന്‍ പ്രതീക്ഷയിലാണ്. യുഎപിഎ പ്രകാരം ജയിലിലടച്ച നിരപരാധികളായ എല്ലാവരേയും അവരുടെ വേദനയോടെ ഞാന്‍ തിരിച്ചറിയുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, നതാഷയെയും ദേവംഗണയെയും ആസിഫിനെയും വിട്ടയച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രമാണമാക്കാനാവില്ലെന്ന് സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ച് വിധിച്ചതോടെ ഒരു ദിവസം കഴിഞ്ഞ് അവളുടെ പുഞ്ചിരി അപ്രത്യക്ഷമായി.

    ആലമിനെ കാണാന്‍ മഥുരയിലേക്ക് പോകാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ യുപിയിലെ മുസ് ലിംകളുടെ ജീവിതാനുഭവങ്ങളുടെ ദൈനംദിന യാഥാര്‍ത്ഥ്യവും ബുഷറയ്ക്കും അവളുടെ ബന്ധുക്കള്‍ക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്നും ഇവരുടെ ജീവിതത്തില്‍ നിന്നു വ്യക്തമാവുകയാണ്.

'Had There Been a Non-Muslim With Us, We Would Not Have Been Arrested'; Cab driver arrested with Sidheeque Kappan

Tags:    

Similar News