
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയെ യുദ്ധത്തിന് പ്രേരിപ്പിച്ച് ഇസ്രായേല്‍.സ്വതന്ത്ര ഫലസ്തീന് വേണ്ടി പോരാടുന്ന ഫലസ്തീനിലെ ഹമാസിന്റെ നേതാവ് പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റൂവന്‍ അസാര്‍ ആരോപിച്ചു. ഇസ്രായേലിന് എതിരെ ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയും പഹല്‍ഗാം ആക്രമണവും ഒരുപോലെയാണെന്നും റൂവന്‍ അവകാശപ്പെട്ടു. ഹമാസിനോട് ഇസ്രായേല്‍ ചെയ്തത് പോലെ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയോട് ഇന്ത്യ ചെയ്യണം. അവരുടെ നേതൃത്വത്തെ ഇല്ലാതാക്കണം. ഇന്ത്യയുടെ സഖ്യകക്ഷികളായ രാജ്യങ്ങളോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടണമെന്നും റൂവന്‍ ആവശ്യപ്പെട്ടു.
ഫലസ്തീനികളെ പിന്തുണക്കുന്ന യെമനിലെ ഹൂത്തികളെ ആക്രമിക്കാന്‍ യുഎസിനെയും യുകെയെയും പ്രേരിപ്പിച്ച രാജ്യമാണ് ഇസ്രായേല്‍. അതിനാല്‍ തന്നെ പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷമാണ് നടന്നുകൊണ്ടിരിക്കുന്നത്.