ഗസാ സിറ്റി: പുതിയ രാഷ്ട്രീയകാര്യ മേധാവിയായി യഹ് യാ സിന്‍വാറിനെ ഹമാസ് പ്രഖ്യാപിച്ചു. ഇറാനിലെ തെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായാണ് യഹ്‌യാ സിന്‍വാറിനെ നിയമിച്ചത്. നേരത്തേ ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും ഹമാസ് പൊളിറ്റ്ബ്യൂറോ യഹ് യാ സിന്‍വാറിനെയാണ് തിരഞ്ഞെടുത്തത്. 2023 ഒക്ടേബര്‍
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം 61കാരനായ സിന്‍വാറാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടര പതിറ്റാണ്ടോളം ഇസ്രായേല്‍ തടവിലിട്ട ശേഷം ബന്ദിമോചന കരാര്‍ പ്രകാരമാണ് സിന്‍വാര്‍ ഗസയിലേക്ക് തിരിച്ചെത്തിയത്. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനായി തെഹ്‌റാനിലെത്തിയപ്പോഴാണ് ഇസ് മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത്. ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്.