''അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം'': ഹമാസ്

Update: 2025-04-21 12:54 GMT
അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം: ഹമാസ്

ഗസ സിറ്റി: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകമാണെന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. മാനുഷികവും മതപരവുമായ മൂല്യങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മാര്‍പാപ്പയുടെ വിയോഗം ദുഖകരമാണ്. കത്തോലിക്കാ സഭയ്ക്കും എല്ലാ ക്രിസ്ത്യാനികള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാര്‍ത്ഥമായ സഹതാപവും അറിയിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള സംഭാഷണം പ്രോല്‍സാഹിപ്പിക്കുന്നതിനും രാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണക്കും സമാധാനത്തിനും അദ്ദേഹം ശ്രമിച്ചു. ലോകമെമ്പാടുമുള്ള ആക്രമണത്തിനും യുദ്ധങ്ങള്‍ക്കും എതിരായ തന്റെ എതിര്‍പ്പ് നിരവധി അവസരങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചു. യുദ്ധക്കുറ്റകൃത്യങ്ങളെയും വംശഹത്യയെയും അപലപിക്കുന്ന പ്രമുഖ മത ശബ്ദങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

Similar News