ഈജിപ്തില്‍ എത്തിയ ഫലസ്തീനി തടവുകാര്‍ക്ക് സ്വീകരണം (VIDEO)

Update: 2025-01-26 06:06 GMT

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വിട്ടയച്ച 70 ഫലസ്തീനി തടവുകാര്‍ക്ക് ഈജിപ്തില്‍ സ്വീകരണം നല്‍കി. ഇവരുടെ കുടുംബാംഗങ്ങളുടെയും ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ പ്രതിനിധികളുടെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.

ഇസ്രായേലിനെതിരെ അതിശക്തമായ നിലപാട് എടുത്ത ഈ 70 പേരെ ഗസയിലേക്കും വെസ്റ്റ്ബാങ്കിലേക്കും അയക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. ഇവരെല്ലാം നിരവധി ജീവപര്യന്തങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ്. ഇവര്‍ക്ക് തുര്‍ക്കി, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് അഭയം നല്‍കുക. ഇനി മുതല്‍ ഈ മൂന്നുരാജ്യങ്ങളില്‍ നിന്നായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക.

ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് ഇതെന്ന് ഹമാസിന്റെ രക്തസാക്ഷികളുടെയും തടവുകാരുടെയും വിഭാഗം മേധാവി സാഹിര്‍ ജബാറിന്‍ പറഞ്ഞു. അവസാന തടവുകാരും മോചിപ്പിക്കപ്പെടും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News