ഹര്‍ത്താല്‍: 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ്, 170 പേര്‍ അറസ്റ്റില്‍; 368 പേര്‍ കരുതല്‍ തടങ്കലില്‍

വിവിധയിടങ്ങളിലായി 170 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 368 പേരെ കരുതല്‍ തടങ്കലിലാക്കിയതായും കേരള പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2022-09-23 16:07 GMT

തിരുവനന്തപുരം: നേതാക്കളുടെ അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധയിടങ്ങളിലായി 170 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 368 പേരെ കരുതല്‍ തടങ്കലിലാക്കിയതായും കേരള പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 12, 11, 3

തിരുവനന്തപുരം റൂറല്‍ 10, 2, 15

കൊല്ലം സിറ്റി 9, 0, 6

കൊല്ലം റൂറല്‍ 10, 8, 2

പത്തനംതിട്ട 11, 2, 3

ആലപ്പുഴ 4, 0, 9

കോട്ടയം 11, 87, 8

ഇടുക്കി 3, 0, 3

എറണാകുളം സിറ്റി 6, 4, 16

എറണാകുളം റൂറല്‍ 10, 3, 3

തൃശൂര്‍ സിറ്റി 6, 0, 2

തൃശൂര്‍ റൂറല്‍ 2, 0, 5

പാലക്കാട് 2, 0, 34

മലപ്പുറം 9, 19, 118

കോഴിക്കോട് സിറ്റി 7, 0, 20

കോഴിക്കോട് റൂറല്‍ 5, 4, 23

വയനാട് 4, 22, 19

കണ്ണൂര്‍ സിറ്റി 28, 1, 49

കണ്ണൂര്‍ റൂറല്‍ 2, 1, 2

കാസര്‍ഗോഡ് 6, 6, 28

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് 30 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അവകാശപ്പെട്ടു. 60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. 51 ബസ്സുകള്‍ക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാര്‍ക്ക് പരിക്കേറ്റതായും മന്ത്രി അവകാശപ്പെട്ടു.

പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News