ഹസന് നസ്റുല്ല കൊ കൊല്ലപ്പെട്ടത് വെടിനിര്‍ത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ: വെളിപ്പെടുത്തലുമായി ലെബനന് വിദേശകാര്യ മന്ത്രി അബ്ദുല്ലാ ബൗ ഹബീബ്
ബെയ്റൂത്ത്: ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ല കൊല്ലപ്പെട്ടത് ഇസ്രായേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനന് വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തല്‍. സിഎന്‍എന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഹിസ്ബുല്ലയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനന് വെടിനിര്‍ത്തലിന് നസ്റുല്ല പൂര്‍ണ സമ്മതം നല്‍കിയത്, ഇത് അമേരിക്കന്‍, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രായേലിന്റെ ബെഞ്ചമിന്‍ നെതന്യാഹുവും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു'. 'ലെബനീസ് ഹൗസ് സ്പീക്കര്‍ മിസ്റ്റര്‍ നബിഹ് ബെറി ഹിസ്ബുല്ലയുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഞങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാന്‍സിനെയും അറിയിച്ചത്. രണ്ട് പ്രസിഡന്റുമാരുടെയും പ്രസ്താവന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അംഗീകരിച്ചതായി അവര്‍ ഞങ്ങളോട് പറഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ബെയ്റൂത്തല് നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ലയുടെ പ്രധാന നേതാവായ നസ്റുല്ല കൊല്ലപ്പെടുന്നത്.