പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: അന്തര്‍ദേശീയ തിരിച്ചടി നടപടിയെടുക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയെന്ന് പി ചിദംബരം
ആഭ്യന്തര വിമര്‍ശനങ്ങള്‍ രണ്ട് വക്താക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചില്ല. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ തിരിച്ചടി മാത്രമാണ് നടപടിയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. നൂപൂര്‍ ശര്‍മ്മയും നവീന്‍ കുമാറുമല്ല ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ഥ സ്രഷ്ടാക്കളെന്നും അവര്‍ രാജാവിനേക്കാള്‍ കൂടുതല്‍ വിശ്വസ്തരായിരിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപിയുടെ രണ്ട് നേതാക്കളെ സസ്‌പെന്റ് ചെയ്യാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത് രാജ്യാന്തര തലത്തില്‍ ഉണ്ടായ തിരിച്ചടി മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
ആഭ്യന്തര വിമര്‍ശനങ്ങള്‍ രണ്ട് വക്താക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചില്ല. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ തിരിച്ചടി മാത്രമാണ് നടപടിയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. നൂപൂര്‍ ശര്‍മ്മയും നവീന്‍ കുമാറുമല്ല ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ഥ സ്രഷ്ടാക്കളെന്നും അവര്‍ രാജാവിനേക്കാള്‍ കൂടുതല്‍ വിശ്വസ്തരായിരിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വക്താക്കളായ നൂപുര്‍ ശര്‍മ്മയ്ക്കും നവീന്‍ ജിന്‍ഡാലിനും എതിരായ നടപടിയെ ഞായറാഴ്ച കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപി നടപടി കാപട്യവും വ്യക്തമായ പ്രഹസനവുമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.