ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: കേന്ദ്രത്തിന്റെ പ്രതികാര നടപടിയെന്ന് എച്ച്ഡി കുമാരസ്വാമി
അതേസമയം, സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയാണെങ്കില്‍ ബംഗാളില്‍ സിബിഐയ്ക്കെതിരേ മമതാ ബാനര്‍ജി ചെയ്തതുപോലെ നിലപാടെടുക്കേണ്ടി വരുമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരു: കര്‍ണാടകയില്‍ ജെഡിയു-കോണ്‍ഗ്രസ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെതിരേ കേന്ദ്രത്തിനെതിരേ ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദായനികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ പ്രധാന നേതാക്കളുടെയും ജനപ്രതിനിധികളുടെയും വസതികളില്‍ റെയ്ഡ് ചെയ്യാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇത് തികച്ചും ബിജെപിയുടെ പ്രതികാര നടപടിയാണ്. ഇത് കൊണ്ടൊന്നും തങ്ങള്‍ ഭയപ്പെടില്ലെന്നുമാണ് കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടക ആദായ നികുതി വകുപ്പിനെതിരേ രൂക്ഷ ആരോപണം ഉന്നയിക്കാനും കുമാരസ്വാമി മറന്നില്ല. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനു ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്താന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ആദായ നികുതി വകുപ്പ് മേധാവി ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയാണെങ്കില്‍ ബംഗാളില്‍ സിബിഐയ്ക്കെതിരേ മമതാ ബാനര്‍ജി ചെയ്തതുപോലെ നിലപാടെടുക്കേണ്ടി വരുമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
Hon'ble PM @NarendraModi is misusing the IncomeTax Dept to threaten the political leaders of Karnataka from JDS and Congress during election time
— H D Kumaraswamy (@hd_kumaraswamy) March 27, 2019
They have planned to conduct IT raids on our important leaders.This is nothing but revenge politics.We will not be cowed down by this