കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

Update: 2024-07-18 05:55 GMT

കൊച്ചി: ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിലിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായാല്‍ കണ്ണൂരിലേക്ക് തിരിച്ചുപോവുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Tags:    

Similar News