തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളില്‍ ട്രക്കിങിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.