ഹേമാ കമ്മിറ്റി റിപോര്‍ട്ട്: കൂട്ടരാജിയും പിരിച്ചുവിടലും പരിഹാരമല്ല; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു
കോഴിക്കോട്: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ കൂട്ടരാജിയും പിരിച്ചുവിടലും പരിഹാരമല്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സല്‍മാ സാലിഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റംഷീനാ ജലീല്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി ഷബ്‌ന തച്ചംപൊയില്‍, ജില്ലാ നേതാക്കളായ ജാസ്മിത, റുഖിയ്യ വെള്ളയില്‍, സുഹറ ബേപ്പൂര്‍ നേതൃത്വം നല്‍കി.