ആഗ്രയില്‍ മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്നു;പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമെന്ന് ക്ഷത്രിയ ഗോരക്ഷ ദള്‍ (video)

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്നു. ശില്‍പ്പ്ഗ്രാം റോഡിലെ ഒരു റസ്റ്ററന്റിലെ ജീവനക്കാരനായ ഗുല്‍ഫാമി(27)നെയാണ് വെടിവച്ചു കൊന്നത്. സെയ്ഫ് അലി എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി 12 മണിയോടെ സുഹൃത്തുക്കളുമായി റസ്റ്ററന്റിന് മുന്നില്‍ നില്‍ക്കുന്ന ഗുല്‍ഫാം അടക്കമുള്ളവരെ സ്‌കൂട്ടറില്‍ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
The hate has begun to spill blood.
— Noor Mahvish (@TheNoorMahvish) April 24, 2025
In Agra, Uttar Pradesh, a young Muslim man named Gulfam was shot dead, and another, Saif Ali, was injured. This horrifying incident has been claimed by Manoj Chaudhary, who, in a disturbing video, said he represented the Kshatriya Gau Raksha Dal pic.twitter.com/Tuiuiw7GhX
ഇതിന് ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷത്രിയ ഗോരക്ഷാ ദള്‍ നേതാവായ മനോജ് ചൗധരി ഒരു വീഡിയോ പങ്കുവച്ചു. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായി രണ്ടു മുസ്‌ലിംകളെ കൊന്നെന്ന് ഇയാള്‍ പറഞ്ഞു. 26 പേര്‍ക്ക് പകരം 2600 പേരെ കൊല്ലുമെന്നും ഇയാള്‍ പ്രഖ്യാപിച്ചു.ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇയാള്‍ തന്റെ പ്രഖ്യാപനം അവസാനിപ്പിക്കുന്നത്.