മഴ: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അവധി -അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും ബാധകം
കുട്ടനാട്ടിലും കോട്ടയത്തും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നാളെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കുട്ടനാട്ടിലും കോട്ടയത്തും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ (സിബിഎസ്ഇ, ഐസിഎസ്ഇ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 23ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 23ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കനവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം, സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കാസര്‍കോട്
കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു.
കോട്ടയം
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
കുട്ടനാട്
കുട്ടനാട് താലൂക്കിലെ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (23/07/19 ചൊവ്വ) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.