'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും'; പുസ്തക പ്രകാശനം ഇന്ന്

സ്വവര്‍ഗ രതിയും ലിംഗമാറ്റവും മനുഷ്യ പുരോഗതിയുടെ വഴിയടയാളങ്ങളാണെന്ന എല്‍ജിബിടി പ്രസ്താനങ്ങളുടെ ന്യായവാദങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതാണ് പുസ്തകം.

Update: 2022-03-26 06:29 GMT

കോഴിക്കോട്: ഡോ. അഷ്‌റഫ് കല്‍പറ്റ രചിച്ച് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ (HRDF) പ്രസിദ്ധീകരിക്കുന്ന 'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് 4.30നു കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കും.

എച്ച്ആര്‍ഡിഎഫ് ചെയര്‍മാന്‍ കരമന അഷ്‌റഫ് മൗലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ജമാഅത്തെ ഇസ് ലാമി ശൂറാ അംഗം ടി മുഹമ്മദ് വേളം, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുഫിയാന്‍ അബ്ദുസത്താര്‍, തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍, സ്വാലിഹ് നിസാമി പുതുപൊന്നാനി, കാലിക്കറ്റ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി പി വി ശുഐബ്, ഡോ.അഷ്‌റഫ് കല്‍പറ്റ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

സ്വവര്‍ഗ രതിയും ലിംഗമാറ്റവും മനുഷ്യ പുരോഗതിയുടെ വഴിയടയാളങ്ങളാണെന്ന എല്‍ജിബിടി പ്രസ്താനങ്ങളുടെ ന്യായവാദങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതാണ് പുസ്തകം.

Tags:    

Similar News