
കണ്ണൂര്‍: കണിച്ചാറില്‍ തേനീച്ചകളുടെ കുത്തേറ്റ് ചികില്‍സയിലിരുന്ന വയോധികന്‍ മരിച്ചു. കുന്നപ്പള്ളില്‍ ഗോപാലകൃഷ്ണന്‍ (73) ആണ് മരിച്ചത്. ഇന്നലെ പറമ്പില്‍ ചില ജോലികള്‍ ചെയ്യുന്നതിനിടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. ഗോപാലകൃഷ്ണന്‍ അടക്കം അഞ്ചു പേര്‍ക്കാണ് കുത്തേറ്റത്. മറ്റു നാലു പേരും ചികില്‍സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഗോപാലകൃഷ്ണന്‍ ഇന്നുമരിക്കുകയായിരുന്നു. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണനെ തേനീച്ച ആക്രമിച്ചത്. ഗോപാലകൃഷ്ണന് പുറമെ മറ്റ് നാല് പേര്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.