മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. എന്നാല്‍ പാഴ്സല്‍ വിതരണം തുടരുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ഇനിയെന്ന് ഹോട്ടലുകള്‍ തുറക്കണമെന്നതില്‍ ഹോട്ടല്‍ ആന്റ് റെസ്റ്റൊറന്റ് അസോസിയേഷന്‍ നാളെ തീരുമാനമെടുക്കും
ഹോട്ടലുകള്‍ കൂടി തുറന്നാല്‍ രോഗവ്യാപനം കൂടുതലാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. തിങ്കളാഴ്ച ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തില്‍ തീരുമാനായി. ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെ നിലപാട് സ്വീകരിക്കണമെന്നതില്‍ യൂനിറ്റ് കമ്മിറ്റികള്‍ക്ക് തീരുമാനിക്കാം. യൂനിറ്റുകളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. അതേസമയം ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് ഹോട്ടല്‍ ആന്റ് റെസ്റ്റൊറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.