കണ്ണൂരില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

Update: 2020-09-01 12:13 GMT
കണ്ണൂരില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസ്സി(42)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30 ഓടെയാണു സംഭവം. വീടിനു പിന്നിലെ പശുത്തൊഴുത്തിന് സമീപം നില്‍ക്കുമ്പോള്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഉടന്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് രാജു അരവഞ്ചാല്‍ പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാനാണ്.

Housewife killed by lightning in Kannur




Tags:    

Similar News