പശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

സിറിയയിലെ സംഭവവികാസങ്ങള്‍ ലവന്തിലും ഈജിപ്തിലും ഇറാഖിലും സൗദിയിലും പ്രതിഫലിക്കും.

Update: 2024-12-13 03:48 GMT

സന്‍ആ: ഇസ്രായേലിന്റെ അതിക്രമങ്ങള്‍ ചെറുക്കുന്നതില്‍ സിറിയക്ക് നിര്‍ണായക പങ്കുണ്ടെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. സിറിയയിലെ ആഭ്യന്തര സംഘര്‍ഷം മുതലെടുത്ത് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനും ആക്രമണങ്ങള്‍ക്കും ഇരയാവുന്ന ജനങ്ങള്‍ക്ക് യെമന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്. സിറിയയിലെ പുതിയ സംഭവവികാസങ്ങളെ പശ്ചിമേഷ്യയെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുകയാണ് യുഎസും ഇസ്രായേലും. രണ്ട് ഘട്ടമായാണ് ഇസ്രായേലിന്റെ ''പുതിയ പശ്ചിമേഷ്യ പദ്ധതി'' നടപ്പാക്കുന്നത്.

ഫലസ്തീന്‍ പ്രശ്‌നം സയണിസ്റ്റുകള്‍ക്ക് അനുകൂലമായി പരിഹരിക്കാന്‍ ചില അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കലായിരുന്നു ആദ്യഘട്ടം. വലിയ അറബ് രാജ്യങ്ങളെ ചെറുതാക്കി ദുര്‍ബലമാക്കലാണ് രണ്ടാം ഘട്ടം. മുസ്‌ലിം രാജ്യങ്ങളുടെ പ്രതിരോധ ശേഷി ഇല്ലാതാക്കല്‍ ഇതിന്റെ ഭാഗമാണ്. അതിനാലാണ് ഇസ്രായേല്‍ സിറിയയുടെ സൈനിക-ആയുധശേഷിയെല്ലാം നശിപ്പിച്ചിരിക്കുന്നത്. സിറിയയിലെ സംഭവവികാസങ്ങള്‍ ലവന്തിലും ഈജിപ്തിലും ഇറാഖിലും സൗദിയിലും പ്രതിഫലിക്കും. പരസ്പരം പോരടിക്കുന്നതിന് പകരം മുസ്‌ലിം ഉമ്മത്തിന്റെ പൊതുശത്രുക്കള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും അല്‍ ഹൂത്തി അഭ്യര്‍ത്ഥിച്ചു.

Similar News