നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബ് ഭീഷണി; മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
മഹാരാഷ്ട്ര സ്വദേശിയായ വിജയ് മാന്ധ്യാന്‍ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് പോലിസ് അറിയിച്ചു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര എയര്‍ലൈന്‍സിന്റെ യുകെ 518ാം നമ്പര്‍ വിമാനത്തിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ വിജയ് മാന്ധ്യാന്‍ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് പോലിസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. സൂക്ഷ്മ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു. കടുത്ത സുരക്ഷാ പരിശോധനക്ക് ശേഷം 4.19ഓടെ വിമാനം മുംബൈയിലേക്ക് പോയി. പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.