ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു; പൈലറ്റ് സുരക്ഷിതന്‍
പക്ഷികള്‍ വന്നിടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ ഉച്ചയോടെ പതിവ് നിരീക്ഷണപ്പറക്കലിന് നിയോഗിക്കപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്.
ജെയ്പുര്‍: രാജസ്ഥാനില്‍ ബിക്കാനീറിലെ ശോഭ സീര്‍ കീ ധനിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 തീവ്ര വിമാനം തകര്‍ന്നു വീണു. വിമാനം തകരുന്നതിനു മുമ്പെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തുകടന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
പക്ഷികള്‍ വന്നിടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ ഉച്ചയോടെ പതിവ് നിരീക്ഷണപ്പറക്കലിന് നിയോഗിക്കപ്പെട്ട
വിമാനമാണ് അപകടത്തില്‍പെട്ടത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ കഴിഞ്ഞ മാസം 27ന് വ്യോമസേനയുടെ എംഐ -17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറു ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.