ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

Update: 2025-04-21 14:18 GMT
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയ്ന്‍ തട്ടിമരിച്ച സംഭവത്തില്‍ പ്രതിയാക്കിയ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതോടെയാണ് വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുത്തത്. കൊച്ചി വിമാനത്താവളത്തില്‍ പ്രൊബേഷണറി ഓഫീസറായിരുന്നു സുകാന്ത് സുരേഷ്. നേരത്തെ പോലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഐബിക്ക് കൈമാറിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐബി വേഗത്തിലാക്കിയത്. പ്രൊബേഷന്‍ സമയമായതിനാല്‍ പിരിച്ചുവിടാന്‍ നിയമ തടസങ്ങള്‍ ഇല്ലെന്ന് ഐബി വിലയിരുത്തുകയും ചെയ്തു.

Similar News