ട്രംപ് അധികാരത്തിലേക്ക്: കാനഡയിലേക്ക് കുടിയേറാന്‍ മാര്‍ഗം തേടി നിരവധി പേര്‍

അതേസമയം, അമേരിക്കയിലെ പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Update: 2024-11-09 01:10 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമെന്ന് ഉറപ്പായതോടെ നിരവധി പേര്‍ അമേരിക്ക വിടാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗഌല്‍ 'കാനഡയിലേക്ക് എങ്ങനെ കുടിയേറാം' എന്ന പ്രയോഗം ട്രെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. 1270 ശതമാനത്തിന്റെ വര്‍ധനയാണ് ഈ സെര്‍ച്ചിലുണ്ടായത്.

ന്യൂസിലാന്‍ഡിലേക്ക് കുടിയേറാനുള്ള വഴികള്‍ അന്വേഷിക്കുന്ന സെര്‍ച്ചുകളില്‍ 2000 ശതമാനവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള വഴികള്‍ അന്വേഷിക്കുന്നത് 820 ശതമാനവും വര്‍ധിച്ചു. കുടിയേറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗഌനോട് ചോദിക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചു.

കുടിയേറ്റവുമായി ബന്ധപ്പെട്ട ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത അമേരിക്കക്കാരുടെ എണ്ണം 25000 ആയി ഉയര്‍ന്നതായും റിപോര്‍ട്ട് പറയുന്നു. വംശം, ലിംഗം, കരിക്കുലം, പ്രത്യുല്‍പ്പാദന അവകാശം തുടങ്ങി നിരവധി മേഖലകളില്‍ കടുത്ത നിലപാടുകള്‍ ഉള്ളയാളാണ് ട്രംപ്. ഇത് ഇത്തവണ കര്‍ശനമായി നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, അമേരിക്കയിലെ പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ച കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്ന നിയമം ഇല്ലാതാക്കുകയോ ഭേദഗതി കൊണ്ടുവരുകയോ ചെയ്യുമെന്ന് ട്രംപ് ആദ്യദിവസം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News