ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്
ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴ: ചെങ്ങന്നൂർ ചെറുവള്ളൂരിൽ ശോഭായാത്രക്കിടയിൽ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്. കുത്തേറ്റ രതീഷിനെ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്തിയിൽ പ്രവേശിപ്പിച്ചു.
മധു കുട്ടൻ പിള്ളയാണ് കുത്തിയതെന്ന് രതീഷ് പറഞ്ഞതായാണ് റിപോർട്ട്. മധു കുട്ടൻ പിള്ള ഒളിവിൽ പോയതിന് പിന്നാലെ ആർഎസ്എസ് ചെങ്ങന്നൂർ ആഘോഷ് പ്രമുഖും മധു കുട്ടന്റെ മകനുമായ മിഥുൻ പോലിസ് കസ്റ്റഡിയിലാണ്. ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.