മത വികാരം വ്രണപ്പെടുത്തി മരം മുറിച്ചെന്ന്; ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ കൂട്ടം ആക്രമിച്ചു കൊന്നു
സിംദേഗ പോലിസ് പറഞ്ഞു. ഇയാളെ വടികൊണ്ടും കല്ലുകള്‍ക്കൊണ്ടും ആക്രമിച്ച ശേഷം തീകൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് സിംദേഗ പോലിസ് സൂപ്രണ്ട് പറഞ്ഞു
റാഞ്ചി: മരം മുറിച്ചത് മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ കൂട്ടം ആക്രമിച്ചു കൊന്നു. സിംദേഗയിലാണ് സംഭവം. കൊലീബൈറ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ചൊവ്വാഴ്ച ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. 150 ഒാളം ആളുകള്‍ ചേര്‍ന്നാണ് സഞ്ജു പ്രഥാന്‍ എന്നയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. മുണ്ട സമുദായം ആരാധിക്കുന്ന ഒരു മരത്തിന്റെ ചില്ലകള്‍ വെട്ടിയതിനാണ് ഇയാളെ ആള്‍ക്കൂട്ടം ആക്രമിച്ചത്. 2021 ഒക്ടോബറിലാണ് ഇയാള്‍ മരം വെട്ടിയത്. തുടര്‍ന്ന കഴിഞ്ഞ ദിവസം ചേര്‍ന്ന മുണ്ട സമുദായക്കാരുടെ യോഗത്തില്‍ ഇയാളെ മര്‍ദ്ദിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന ആക്രമിക്കപ്പെട്ട സഞ്ജു പ്രഥാന്‍ മരണപ്പെട്ടുകയായിരുന്നു.
സിംദേഗ പോലിസ് പറഞ്ഞു. ഇയാളെ വടികൊണ്ടും കല്ലുകള്‍ക്കൊണ്ടും ആക്രമിച്ച ശേഷം തീകൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് സിംദേഗ പോലിസ് സൂപ്രണ്ട് ശംസ് തബ്രീസ് പറഞ്ഞു. 2021 ഡിസംബറില്‍ ആള്‍ക്കൂട്ട ആക്രമണ നിരോധന ബില്ല് ജാര്‍ഖണ്ഡ് അസംബ്ലി പാസാക്കിയിരുന്നു. സംസ്ഥാനത്ത് നിരന്തരമായി തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പശ്ചാതലത്തിലാണ് ഇങ്ങനെയൊരു ബില്ല് പാസാക്കിയരുന്നത്.