രാജ്യത്തെ ശ്വാസംമുട്ടിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

പ്രതിദിന രോഗ ബാധ ഇന്നും 70000ത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 63000ത്തിലേറെപ്പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്.

Update: 2020-08-30 02:40 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്.

പ്രതിദിന രോഗ ബാധ ഇന്നും 70000ത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 63000ത്തിലേറെപ്പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ആന്ധ്രയില്‍ 10,548 പേര് ഇന്നലെ രോഗ ബാധിതരായി.

കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാള്‍ 3012, രാജസ്ഥാന്‍ 1407, ജാര്‍ഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അണ്‍ലോക്ക് നാല് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന.കൊവിഡ് സാഹചര്യവും വിലയിരുത്തും. നീറ്റ് ജെഇഇ പരീക്ഷകളിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കിയേക്കും.

മെട്രോ സര്‍വ്വീസുകള്‍ അടുത്ത മാസം 7 മുതല്‍ അനുവദിച്ചു കൊണ്ട് അണ്‍ലോക്ക് നാല് മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. രാഷ്ട്രീയ സാമൂഹ്യ മത കായിക കൂട്ടായ്മകള്‍ക്ക് ഉപാധികളോടെ അനുവാദം നല്‍കും. സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും. തീവ്രബാധിത മേഖലകള്‍ക്കു പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അടഞ്ഞുകിടക്കുന്നവയുടെ പട്ടികയില്‍ നിന്ന് ബാറുകള്‍ ഒഴിവാക്കി.

Tags:    

Similar News