രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തില്‍; ഏകസിവില്‍കോഡിന്റെ സൂചനയുമായി മോദി

Update: 2024-08-15 05:23 GMT

ന്യൂഡല്‍ഹി: 78ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യമെങ്ങും ആഘോഷം. ദേശീയ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചും ആഘോഷത്തിന് മാറ്റ് കൂട്ടി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. തുടര്‍ച്ചയായി 11ാം തവണയാണ് മോദി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്ത് മതാതിഷ്ഠിത സിവില്‍കോഡാണ് നിലനില്‍ക്കുന്നതെന്നും മതവിവേചനം ഒഴിവാക്കാന്‍ മതേതര സിവില്‍കോഡ് അനിവാര്യമാണെന്നും മോദി പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാവിലെ ഏഴോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി

    സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ദുഃഖത്തിലാണ്. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിന് ജാതിയേയും വര്‍ഗീയതയേയും ചിലര്‍ ആയുധമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News