ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മുന്നറിയിപ്പ്
ദൈനംദിന കേസുകളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ച ഉണ്ടാകും. എന്നാല്‍ തീവ്രമായ വളര്‍ച്ചാ ഘട്ടം താരതമ്യേന ചെറുതായിരിക്കാനും സാധ്യതയുണ്ട്. കൊവിഡ്19 ഇന്ത്യ ട്രാക്കര്‍ വികസിപ്പിച്ച കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ് സ്‌കൂളിലെ പ്രഫ. പോള്‍ കാട്ടുമണ്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് കാംബ്രിജ് സര്‍വകലാശാല വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം, ഈ ഘട്ടം താരതമ്യേന ചെറുതായിരിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
ദൈനംദിന കേസുകളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ച ഉണ്ടാകും. എന്നാല്‍ തീവ്രമായ വളര്‍ച്ചാ ഘട്ടം താരതമ്യേന ചെറുതായിരിക്കാനും സാധ്യതയുണ്ട്. കൊവിഡ്19 ഇന്ത്യ ട്രാക്കര്‍ വികസിപ്പിച്ച കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ് സ്‌കൂളിലെ പ്രഫ. പോള്‍ കാട്ടുമണ്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ ഉയരും. എന്നാല്‍ ദൈനംദിന കേസുകള്‍ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്കര്‍ പ്രകാരം ആറ് സംസ്ഥാനങ്ങളിലാകും ആശങ്കയ്ക്ക് വക നല്‍കുന്ന സാഹചര്യം ഉണ്ടാവുക.പുതിയ കേസുകളില്‍ അഞ്ച് ശതമാനത്തിലധികം വളര്‍ച്ച കാണിച്ച സംസ്ഥാനങ്ങളാണിവ. ഡിസംബര്‍ 26 ആയപ്പോഴേക്കും 6 എന്നത് 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായും ട്രാക്കര്‍ പറയുന്നു.
ബുധനാഴ്ച രാജ്യത്ത് 9195 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കേസുകള്‍ 34.8 ദശലക്ഷമായി. ഇതുവരെ മരിച്ചവരുടെ എണ്ണം 480,592 ആണ്. പുതിയ ഒമൈക്രോണ്‍ വകഭേദം 781 ആണ്. എങ്കിലും മൂന്നാം തരംഗം തടയാനുള്ള തീവ്രമായ ശ്രമത്തിലാണ് രാജ്യം.
ഇതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും ഉടന്‍ ആരംഭിക്കും. ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടെ സ്‌കൂളുകളും ജിമ്മുകളും അടച്ചിട്ടുണ്ട്. ഒത്തുചേരലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.