ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍ വ്യോമപരിധിയില്‍ പറക്കില്ല
വെള്ളിയാഴ്ച അമേരിക്കന്‍ വ്യോമയാന നിയന്ത്രണ ചുമതലയുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ) അമേരിക്കന്‍ രജിസ്‌ട്രേഷനുള്ള വിമാനങ്ങളെ ഇറാന്റെ വ്യോമപരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള ഉരസല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങവേ ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാവഴി മാറ്റാന്‍ ഡിജിസിഎ തീരുമാനിച്ചു. ഇറാന്റെ വ്യോമപരിധിയില്‍ പ്രവേശിക്കാതെ പോകാനാണ് തീരുമാനം. വെള്ളിയാഴ്ച അമേരിക്കന്‍ വ്യോമയാന നിയന്ത്രണ ചുമതലയുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ) അമേരിക്കന്‍ രജിസ്‌ട്രേഷനുള്ള വിമാനങ്ങളെ ഇറാന്റെ വ്യോമപരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ഇതേ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികളും ഡിജിസിഎയുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തീരുമെനമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് എഫ്എഎ ഇറാന്റെ വ്യോമ പരിധിയില്‍ പ്രവേശിക്കുന്ന യാത്രാവിമാനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ക്ക് നോട്ടിസ് അയച്ചത്.